Tuesday, May 21, 2024
spot_img

പക്ഷിപ്പനി ; കര്‍ഷകര്‍ പ്രതിസന്ധിയിൽ , താറാവ്, ഇറച്ചിക്കോഴി വിപണി ഇടിഞ്ഞു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ പലഭാഗങ്ങളിലും താറാവ്, ഇറച്ചിക്കോഴി വില്പന വീണ്ടും കുറഞ്ഞു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നീ സ്ഥലങ്ങളിൽ പക്ഷിപ്പനി സ്ഥിതീകരിച്ചത് കർഷകർക്കും കച്ചവടക്കാർക്കും തിരിച്ചടിയായി. താറാവുകളിലാണ് ആദ്യം രോഗം ബാധിച്ചതെങ്കിലും കോഴി വിപണിയും ഇടിഞ്ഞു തുടങ്ങി.

പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ പത്തു കിലോമീറ്റർ ചുറ്റളവിൽ കോഴി-താറാവ് ഇറച്ചിക്കും മുട്ടയ്ക്കും താത്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം പല കർഷകരും മേഖല വിട്ടൊഴിയുന്നുണ്ട്. 450 രൂപ വിലയുണ്ടായിരുന്ന താറാവിന് ഇപ്പോൾ വില 300 രൂപയിൽ താഴെയെത്തി. ഇറച്ചിക്കോഴിക്ക് കിലോയ്ക്ക് 140 രൂപയും ഇറച്ചിക്ക് 240 രൂപയുമാണ് ശരാശരി നിരക്ക്.

Related Articles

Latest Articles