Tuesday, October 6, 2026

വിമാനത്തിൽ ബോംബ് ഭീഷണി; റഷ്യയിൽ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിൽ പരിശോധന, യാത്രക്കാർ സുരക്ഷിതർ

ദില്ലി: റഷ്യയിൽ നിന്ന് പുലർച്ചെ ദില്ലിയിൽ എത്തിയ വിമാനത്തിൽ ബോംബ് ഭീഷണി. ഫോൺ വഴിയാണ് ഭീഷണി സന്ദേശം അയച്ചത്. 386 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഭീഷണി വന്നതിനെ തുടർന്ന് വിമാനത്തിലെ യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്ത് എത്തിച്ചു.

സംഭവത്തിൽ അന്വേഷണം നടക്കുന്നതായി ദില്ലി പോലീസ് അറിയിച്ചു. മോസ്കോയിൽ നിന്ന് തിരിച്ച വിമാനം ഇന്ന് പുലർച്ചെ 3.20നാണ് ദില്ലിയിലെത്തിയത്. ഇതിനിടയിലായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

വിമാനത്തിൽ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടിലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. വ്യാജ ഭീഷണി സന്ദേശമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം ബോംബ് ഭീഷണിയെ തുടർന്നുള്ള പരിശോധനകൾ തുടർന്ന സാഹചര്യത്തിൽ ഇവിടെ നിന്ന് വിമാനങ്ങൾ പുറപ്പെടുന്നതിലുൾപ്പെടെ കാലതാമസം വന്നിരുന്നു.

Related Articles

Latest Articles