Wednesday, May 15, 2024
spot_img

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി; 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്ന് ഇമെയിൽ സന്ദേശം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്‌

മുംബൈ: അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിലെ ടെർമിനലിൽ 2 ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി സന്ദേശം. സ്‌ഫോടനം നടത്താതിരിക്കണമെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഒരു മില്യൺ ഡോളറിന്റെ ബിറ്റ്‌കോയിൻ നൽകണമെന്നും ഇമെയിൽ സന്ദേശത്തിൽ പറയുന്നു.

സംഭവത്തിൽ സഹർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ മെയിൽ ഐഡിയിലേക്കാണ് കഴിഞ്ഞ ദിവസം ഈ സന്ദേശം എത്തിയത്. വിമാനത്താവളത്തിന് നൽകുന്ന അവസാനത്തെ മുന്നറിയിപ്പായിരിക്കും ഇതെന്നാണ് സന്ദേശത്തിൽ പറയുന്നത്. 24 മണിക്കൂറിന് ശേഷം മറ്റൊരു വിവരം കൂടി കൈമാറുമെന്നും ഇതിൽ പറയുന്നു. ഐപിസി 385, 505 (1) (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Latest Articles