കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരന്‍ മരിച്ചു. മൊറോക്കോയിലാണ് മനസ്സിനെ മരവിപ്പിക്കുന്ന ദാരുണ സംഭവം നടന്നത്. അഞ്ച് ദിവസത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കിണറിനകത്ത് നിന്ന് കുട്ടിയെ പുറത്തെടുക്കാനായത്. റയാന്‍ മരിച്ചതായി മൊറോക്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
കനത്ത മണ്ണിടിച്ചില്‍ ഭീഷണി അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ രാത്രിയോടെ റയാന് സമീപമെത്തി. കുഞ്ഞിനേയും കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ ആംബുലന്‍സിനകത്തേക്ക് ഓടി. പരിശോധനകള്‍ക്ക് പിന്നാലെ റയാന്‍ വിട പറഞ്ഞതായി ഔദ്യോഗിക അറിയിപ്പെത്തി. റയാന്റെ തിരിച്ചു വരവിന് വേണ്ടി കാത്തിരുന്നവർ നിരാശരായി.
നാല് ദിവസം മുന്‍പാണ് കുഴല്‍കിണറിന്റെ 104 അടി താഴേക്ക് വീണ റയാന്‍ എന്ന അഞ്ചു വയസുകാരനെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊറൊക്കന്‍ പട്ടണമായ ടാമറോട്ടിലാണ് സംഭവം നടന്നത്

