Friday, November 13, 2026

കലർപ്പില്ലാത്ത രാജ്യസ്നേഹവും കലയോടുള്ള ആത്മാർപ്പണവും സൃഷ്ടിച്ച ആത്മ ബന്ധം; പിതൃ സ്ഥാനീയനായ വീര സവർക്കറെ മരണം വരെ ഹൃദയത്തിൽ ആരാധിച്ച ഗായിക, ലതാമങ്കേഷ്കർ നിലപാടുകളിൽ കാട്ടിയ ധീരത ശ്രദ്ധേയം

ധീരനായ സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനുമായ വിനായക് ദാമോദർ സവർക്കർ ചരിത്രത്തിൽ അധികാരികളാൽ പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്നാൽ ഭാരതാംബയുടെ ധീര പുത്രനായ വീര സവർക്കറുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു ഇന്ന് അന്തരിച്ച അനശ്വര ഗായിക ലതാ മങ്കേഷ്കറും അവരുടെ കുടുംബവും. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എല്ലാവർഷവും സവർക്കറുടെ ജന്മദിനമായ മെയ് 28 നും ചരമ ദിനമായ ഫെബ്രുവരി 26 നും ലതാജി മുടങ്ങാതെ സവർക്കറെ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതുമായിരുന്നു. കഴിഞ്ഞ മെയ് 28 നും ലതാ മങ്കേഷ്‌കർ ട്വിറ്ററിൽ സവർക്കറെ സ്മരിച്ചിരുന്നു. ഭാരതമാതാവിന്റെ യദാർത്ഥ പുത്രനും തനിക്ക് പിതൃസ്ഥാനീയനുമായ സവർക്കർക്ക് ജന്മദിനത്തിൽ കോടി പ്രണാമം അർപ്പിക്കുന്നു എന്ന് അനശ്വര ഗായിക ട്വിറ്ററിൽ കുറിച്ചത് 8 മാസങ്ങൾക്ക് മുമ്പായിരുന്നു. തന്റെ പിതാവും സവർക്കറും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടായിരുന്നതായും പിതാവിന്റെ നാടക കമ്പനിക്ക് വേണ്ടി സവർക്കർ ഒരു നാടക രചന നിർവഹിച്ചിരുന്നതായും ലതാ മങ്കേഷ്‌കർ പറഞ്ഞിരുന്നു.

ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി ധീരമായി പോരാടുകയും ബ്രിട്ടീഷുകാർ തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചതും ആൻഡമാൻ ജയിലുകളിലെ ഇരുണ്ട അറകളിൽ സ്വജീവിതത്തിന്റെ നല്ല ഭാഗങ്ങൾ ചെലവഴിക്കേണ്ടിവന്ന വ്യക്തിയായിരുന്നു വീര സവർക്കർ. പക്ഷെ സ്വതന്ത്ര ഭാരതത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുകൾ അർഹമായ പരിഗണന നൽകാതെ അവഗണിക്കുകയും വർഗ്ഗീയവാദിയായി മുദ്രകുത്തി അവഹേളിക്കുകയും ചെയ്തു. അടൽ ബിഹാരി വാജ്പേയി യുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ് ആ ചരിത്ര പുരുഷനോട് നീതി കാട്ടി ഛായാചിത്രം പോലും പാർലമെന്റിൽ സ്ഥാപിച്ചത്. കപട മതേതര മുഖം മൂടിക്കായി പല പ്രശസ്തരും സവർക്കറെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുമ്പോഴാണ് ലതാമങ്കേഷ്‌ക്കർ ഭാരത മാതാവിൻറെ ധീരപുത്രനോടുള്ള അടുപ്പം ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്. പലപ്പോഴും മുൻകാല സർക്കാരുകളുടെ അപ്രീതിക്കും അവരുടെ ഈ നിലപാട് കാരണമായി. കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്ത് ലതാ മങ്കേഷ്കറിന്റെ സഹോദരൻ പണ്ഡിറ്റ് ഹൃദയനാഥിനെ സവർക്കർ കവിതകൾക്ക് സംഗീതം നൽകിയതിന്റെ പേരിൽ ആകാശവാണിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. അത്രമാത്രം സവർക്കർ വിരോധം വച്ചു പുലർത്തിയിരുന്നവർക്കിടയിൽ അസാമാന്യ ധൈര്യം കാട്ടിയ അനശ്വര ഗായികക്ക് രാഷ്ട്രത്തിന്റെ ആദരാഞ്ജലി

Related Articles

Latest Articles