Friday, May 24, 2024
spot_img

കടം വാങ്ങിയ പണം തിരികെ തരണം;മകളുടെ വിവാഹം ആഘോഷപൂർവ്വം നടത്തണം
ആത്മഹത്യ കുറിപ്പെഴുതി ഭാര്യയെ കൊന്ന് മധ്യപ്രദേശിൽ വ്യവസായി ജീവനൊടുക്കി

മുംബൈ : ആത്മഹത്യ കുറിപ്പെഴുതിയ ശേഷം ഭാര്യയെ കൊന്ന് വ്യവസായി ജീവനൊടുക്കി. മകളുടെ വിവാഹം ആഡംബരപൂർവ്വമായി നടത്തണമെന്നും അതിനായി തന്റെ കയ്യിൽ നിന്ന് കടം വാങ്ങിയ പണം ദയവായി തിരികെ തരാനും ആത്മഹത്യ കുറിപ്പിൽ വ്യാപാരി അപേക്ഷിക്കുന്നു. മധ്യപ്രദേശ് സ്വദേശിയായ വർഷങ്ങളായി മുംബൈയിൽ തുണിവ്യാപാരം നടത്തുകയായിരുന്ന സഞ്ജയ് സേഠ് ആണ് ആത്മഹത്യ ചെയ്തത്. തന്റെ ആവശ്യങ്ങൾ വ്യക്തമാക്കി ഒരു വിഡിയോയും ഇയാൾ പങ്കിട്ടിരുന്നു.

കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു. ബഗേശ്വർ ധാം ഭക്തനായ സഞ്ജയ് ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ഗുരുജിയോട് മാപ്പുചോദിക്കുന്നുണ്ട്.

Related Articles

Latest Articles