Sunday, May 19, 2024
spot_img

കൊച്ചിയിൽ ആഡംബര കാറിൽ നിന്ന് ബിയർ കുപ്പിയേറ്; ചോദ്യം ചെയ്തപ്പോൾ കൂറ്റൻ നായയുമായി ഭീഷണി, ശേഷം ബൈക്ക് യാത്രികനെ വാഹനമിടിച്ച് വീഴ്ത്തി; ഒടുവിൽ പ്രതി അറസ്റ്റിൽ

പാലാരിവട്ടം: മദ്യലഹരിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കാർ യാത്രികന്‍റെ പരാക്രമം. കാക്കനാട് സ്വദേശിയായ ആഷിക് തോമസ് കാറിൽ നിന്നും ബീയർ കുപ്പി വലിച്ചെറിയുകയും, നായയെ റോഡിലിറക്കി ആളുകളെ ഭയപ്പെടുത്തുകയും ചെയ്തു. പാലാരിവട്ടത്ത് ഞായറാഴ്ച്ച രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

മദ്യലഹരിയിൽ കാക്കനാട് സ്വദേശി ആഷിക് തോമസ് കാറിൽ നിന്നും റോഡിലേക്ക് ബീയർ കുപ്പി വലിച്ചെറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികൻ ബീയർ കുപ്പി ശരീരത്തിൽ വീഴുന്നതിൽ നിന്നും രക്ഷപെട്ടത്. ഇത് ചോദ്യം ചെയ്ത ബൈക്ക് യാത്രികനെ ആഷിക് തോമസ് ഭീഷണിപെടുത്തുകയും അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. ആഡംബര കാറിന് അടുത്തേക്ക് എത്തിയ ബൈക്ക് യാത്രികന് നേരെ കൂറ്റൻ വളര്‍ത്തു നായയെ പുറത്തിറക്കിയാണ് ആഷിക് ഭയപെടുത്തിയത്. ഇതോടെ ബൈക്കുകാരൻ ഭയന്ന് പിൻവാങ്ങി കുറച്ച് മുന്നിലേക്ക് മാറ്റി ബൈക്ക് നിർത്തി.

ഇതോടെ പിന്നാലെയെത്തിയ ആഷിക് ബൈക്ക് യാത്രികനെ ആഡംബര കാറിച്ച് വീഴ്ത്തുകയായിരുന്നു. ബഹളത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാർ ആഷിക് തോമസിനെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായും കഞ്ചാവ് ഉപയോഗിച്ചതായും തെളിഞ്ഞു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് ആഷിക് തോമസിനെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles