നഖങ്ങള്‍ മനോഹരമാക്കാന്‍ ഒഴിച്ചുകൂടാനാകാത്തതാണ് നെയില്‍പോളിഷുകള്‍. വസ്ത്രങ്ങള്‍ക്ക് അനുസരിച്ചും ഓരോരുത്തരുടെയും കളര്‍ സെന്‍സ് അനുസരിച്ചുമൊക്കെയാണ് നെയില്‍ പോളിഷുകള്‍ തെരഞ്ഞെടുക്കേണ്ടത്. ഇഷ്ടപ്പെട്ട നിറം മറ്റൊന്നും ചിന്തിക്കാതെയാണ് ചിലര്‍ വാങ്ങുക. എന്നാല്‍ ഇത്തരം കാര്യങ്ങളൊക്കെ ചെറുതായൊന്ന് ശ്രദ്ധിച്ചാല്‍ ആകെ മൊത്തം അടിപൊളിയാകാം.
- പെയില്‍ സ്‌കിന്‍ ടോണ്‍
പെയില്‍ കളര്‍ സ്‌കിന്‍ ടോണ്‍ വളരെ ആകര്‍ഷകമായ ടോണായി കണക്കാക്കപ്പെടുന്നു. കാരണം ഈ സ്‌കിന്‍ ടോണില്‍ മുഴുവന്‍ നിറങ്ങളും യോജിക്കുന്നുണ്ട്. ഡാര്‍ക്ക് ഷേഡുകള്‍,പിങ്ക്,ഓറഞ്ച്,കാരറ്റ്,തവിട്ട് കളറുകളിലുള്ള ഷെയ്ഡുകളാണ് പെയില്‍ സ്‌കിന്‍ ടോണിലുള്ളവര്‍ക്ക് മാച്ചാകും. ആകാശ നീല നിറവും ഈ സ്‌കിന്‍ ടോണില്‍ യോജിക്കും. സില്‍വര്‍,ഗോള്‍ഡന്‍ കളറുകള്‍ ചേര്‍ന്നുള്ള നെയില്‍ ആര്‍ട്ടും വളരെ മനോഹരമായിരിക്കും. പറഞ്ഞുവന്നാല്‍ എല്ലാവിധ നിറങ്ങളും ഈ കളര്‍ ടോണിലുള്ളവര്‍ക്ക് യോജിക്കും. - ഫെയര്‍ സ്‌കിന്‍ ടോണുകള്‍
വെളുത്ത നിറങ്ങളുള്ളവര്‍ക്ക് എല്ലാവിധ കളറുകളും ചേരുമെന്ന ധാരണയാണ് പൊതുവേ ഉള്ളത്. എന്നാല്‍ അതല്ല സത്യം. പിങ്ക്,ഇളം പര്‍പ്പിള്‍ കടും ചുവപ്പ്,നീല,പിങ്ക് നിറത്തിലുള്ള എല്ലാ ഷേഡുകളും വെളുത്തവര്‍ക്ക് നല്ല ഭംഗിയായിരിക്കും. കറുപ്പ് ,കടും പച്ച,ഓറഞ്ച് നിറത്തിലുള്ള ഇരുണ്ട ഷെയ്ഡുകള്‍ വളരെ അധികം എടുത്തുകാണിക്കും. അതിനാല്‍ അവ ഒഴിവാക്കുന്നതാണ് അഭികാമ്യം. - ഇരുണ്ട നിറമുള്ളവര്‍
ഇത്തരം സ്‌കിന്‍ ടോണുള്ളവര്‍ക്ക് എല്ലാവിധ കടുംനിറങ്ങളും ചേരില്ലെന്നാണ് പലരും ചിന്തിക്കുന്നത്. അതിനാലാണ് ഇളം നിറങ്ങള്‍ മാത്രം അവര്‍ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ സത്യം അതല്ല. ഇരുണ്ട നിറമുള്ളവര്‍ കടും പച്ച,ചുവപ്പ്,ഓറഞ്ച്,പിങ്ക് നിറങ്ങളിലുള്ള നെയില്‍ പോളിഷുകള്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും.
അതേസമയം സില്‍വര്‍,വൈറ്റ്,നിയോണ്‍ ഷേഡുകള്‍,പാസ്റ്റല്‍ കളറുകള്‍ അധികം യോജിക്കില്ല.
യെല്ലോ സ്‌കിന്‍ ടോണ്‍
നേരിയ മഞ്ഞയോട് ചേര്‍ന്ന സ്‌കിന്‍ടോണുള്ളവര്‍ക്ക് നെയില്‍ പോളിഷുകള്‍ വളരെ ശ്രദ്ധിച്ചുവേണം് വാങ്ങാന്‍. ലൈറ്റ് ഷേഡുകളാണ് ഇവര്‍ക്ക് നല്ലത്. പാസ്റ്റല്‍ ഷേഡുകള്‍,ഇളം ഷേഡുകള്‍,ചുവപ്പ് ,പര്‍പ്പിള്‍ തുടങ്ങിയ നിറങ്ങളിലുള്ളവ ഉപയോഗിച്ചാല്‍ നഖങ്ങള്‍ വളരെ മനോഹരമായിരിക്കും. കറുപ്പ്,മെറൂണ്‍,ഗോള്‍ഡ്,മഞ്ഞ നിറങ്ങള്‍ ഭംഗി കുറയും.

