Friday, May 17, 2024
spot_img

സു​ഖോ​യ് പോ​ർ​വി​മാ​ന​ത്തി​ൽ​നിന്ന് ബ്ര​ഹ്മോ​സ് ​മിസൈ​ൽ പരീക്ഷിച്ചു

ദില്ലി: സു​ഖോ​യ്–30​എം​കെ​ഐ യു​ദ്ധ വി​മാ​ന​ത്തി​ൽ​നി​ന്നുള്ള ബ്ര​ഹ്മോ​സ് ക്രൂ​സ് മി​സൈ​ൽ വിക്ഷേപിക്കാനുള്ള പരീക്ഷണം വിജയം. വാ​യു​വി​ല്‍ നി​ന്ന് തൊ​ടു​ക്കാ​വു​ന്ന 2.5 ട​ണ്‍ ഭാ​ര​മു​ള്ള മി​സൈ​ലാണ് പരീക്ഷിച്ചത്. 300 കി​ലോ മീ​റ്റ​റാ​ണ് മിസൈലിന്റെ ദൂരപരിധി. പരീക്ഷണം വിജയമായതോടെ മി​സൈ​ൽ വ്യോ​മ​സേ​ന​യു​ടെ ശ​ക്തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സൈ​ന്യം അറിയിച്ചു.

ശ​ബ്ദ​ത്തി​ന്‍റെ മൂ​ന്നി​ര​ട്ടി വേ​ഗ​ത്തി​ലാ​ണ് ബ്ര​ഹ്മോ​സ് സ​ഞ്ച​രി​ച്ച് ല​ക്ഷ്യം ഭേ​ദി​ച്ച​ത്. മി​സൈ​ലി​ന്‍റെ വി​ക്ഷേ​പ​ണത്തിൽ തടസങ്ങളൊന്നും നേരിട്ടില്ല. കൃ​ത്യ​മാ​യ പാ​തയിൽ സഞ്ചരിച്ച് ഭൂ​മി​യി​ലെ ല​ക്ഷ്യ​ത്തി​ൽ മി​സൈ​ൽ പ​തി​ച്ചെ​ന്നും വ്യോ​മ​സേ​ന വ​ക്താ​വ് ക്യാ​പ്റ്റ​ൻ അ​നു​പം ബാ​ന​ർ​ജി പ​റ​ഞ്ഞു.

ഇ​ന്ത്യ-​റ​ഷ്യ സം​യു​ക്ത സം​രം​ഭ​മാ​യ ബ്രഹ്മോസ് നിലവിൽ ലോ​ക​ത്തെ ഏ​റ്റ​വും വേ​ഗ​മേ​റി​യ സൂ​പ്പ​ര്‍​സോ​ണി​ക് മി​സൈ​ലാ​ണ്. ഇ​ന്ത്യ​ന്‍ ന​ദി​യാ​യ ബ്ര​ഹ്മ​പു​ത്ര​യു​ടേ​യും റ​ഷ്യ​ന്‍ ന​ദി​യാ​യ മോ​സ്‌​കോ​വ​യു​ടേ​യും പേ​രു​ക​ള്‍ ചേ​ര്‍​ത്താ​ണ് ബ്ര​ഹ്മോ​സ് എ​ന്ന പേ​ര് മിസൈലിന് നൽകിയത്.

Related Articles

Latest Articles