പാൽക്കുളങ്ങര : പാൽകുളങ്ങര നായർ സഹോദര സമാജത്തിന്റെ നേതൃത്വത്തിൽ BREAK THE CHAIN പദ്ധതിയുടെ ഭാഗമായി കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു .
സമാജത്തിന്റെ മുൻവശത് കൈകൾ ശുദ്ധമാക്കുന്നതിന് Soap, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു.
രാവിലെ 7:00 മണിമുതൽ 10:00 മണിവരെയും വൈകുന്നേരം 5:00 മണിമുതൽ 7:00 മണിവരെയും പ്രവർത്തിക്കുന്ന രീതിയിലാണ് BREAK THE CHAIN പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
കൂടാതെ ആർട്ടെക് ഫ്ലാറ്റിൽ ഐസൊലേഷനിൽ കഴിയുന്നവർക്ക് മലക്കറി പഴവർഗങ്ങൾ പാൽ തൈര് എന്നിവ സമാജത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു .

