Saturday, May 18, 2024
spot_img

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലിയാരോപണം;
ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസിനെതിരെ എഫ്ഐആർ ; വഞ്ചനാക്കുറ്റം ചുമത്തി

കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ഗുരുതരമായ ആരോപണം നേരിടുന്ന ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം നടപടി.

കൊച്ചി കമ്മിഷണറെ പാരാതിക്കാരനായി രേഖപ്പെടുത്തി. സൈബിക്കെതിരെ അഴിമതി നിരോധന നിയമവും വഞ്ചനാക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത് .

കഴിഞ്ഞ ദിവസം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സൈബിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനനകൂലമായ നിയമോപദേശം പൊലീസിന് നൽകിയിരുന്നു. അഡ്വക്കറ്റ് ജനറലിന്റെ ശുപാർശ പ്രകാരമാണ് നിയമോപദേശം നൽകിയത്.

Related Articles

Latest Articles