Saturday, May 4, 2024
spot_img

സി പി എമ്മിന് വീണ്ടും നാണക്കേട് ;അനധികൃതമായി മദ്യം വിറ്റു, 16.5 ലിറ്റർ വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ഇടുക്കി: ലഹരിക്കടത്ത് കേസിന് പിന്നാലെ സി പി എമ്മിന് വീണ്ടും നാണക്കേട് ആയിരിക്കുകയാണ്.വിദേശ മദ്യവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇടുക്കിയിൽ 16.5 ലിറ്റർ വിദേശ മദ്യവുമായാണ് ബ്രാഞ്ച് സെക്രട്ട്രറി ഉപ്പുതറ മാട്ടുതാവളം സ്വദേശി രതീഷ് അറസ്റ്റിലായത്.

ഇയാൾ സ്ഥിരമായി പ്രദേശത്ത് അനധികൃതമായി വിദേശ മദ്യവിൽപ്പന നടത്തി വന്നിരുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ എക്‌സൈസിന്റെ വലയിലായത്.

Related Articles

Latest Articles