Tuesday, October 20, 2026

കാസർഗോഡിൽ യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ;
മൃതദേഹം കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയിൽ;ഭർത്താവിനെ കാണാനില്ല

കാസർഗോഡ് : ബദിയടുക്ക ഏല്‍ക്കാനയില്‍ ടാപ്പിങ് തൊഴിലാളിയായ യുവതിയെ ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28) യുടെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് പുല്‍പ്പള്ളി സ്വദേശി ആന്‍റോ സെബാസ്റ്റ്യനെ (37) കാണാനില്ല. യുവതിയുടെ മരണം കൊലപാതകമാണെന്ന സംശയമുണ്ട് .

ഇന്ന് ഉച്ചയോടെ രൂക്ഷമായ ദുർഗന്ധത്തെ തുടർന്നാണ് എസ്റ്റേറ്റ് മാനേജർ ഷാജിമാത്യവിന്റെ നേതൃത്വത്തിൽ ജോലിക്കാർ വീടിന്റെ ഓടിളക്കി അകത്തുകയറി നടത്തിയ പരിശോധനയിലാണ് വീട്ടിനകത്തെ ഉപയോഗിക്കാത്ത മുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജനുവരി 30ന് നീതു വീട്ടിൽ പോയതാണെന്ന് പറഞ്ഞ് വീടു പൂട്ടിപോയ ആന്റോയെ പിന്നീട് കണ്ടെത്താനായില്ല.

Related Articles

Latest Articles