Sunday, May 19, 2024
spot_img

വിവാഹ പന്തലിൽ വധൂവരന്മാർ പരസ്പരം തല്ലുപിടിക്കുന്ന വിഡിയോ വൈറൽ; വിവാഹശേഷം എന്താകും എന്ന ആശങ്കയിൽ സോഷ്യൽ മീഡിയ

വിവാഹ വേദിയിൽ സംഭവിക്കുന്ന പല അബദ്ധങ്ങളും, രസകരമായ വീഡിയോകളുമാണ്
സമൂഹമാധ്യമങ്ങളിൽ ഇന്ന് ഏറ്റവും കൂടുതൽ തരംഗമാകുന്നത്. ചിലപ്പോൾ വധൂ വരന്മാർ കാണിക്കുന്ന അബദ്ധങ്ങളും വൈറലാകാറുണ്ട്. അത്തരത്തിൽ വിവാഹ വേദിയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ ഇന്ന് വൈറലായ വിഡിയോ അൽപം കടന്നുപോയെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. വിവാഹ മണ്ഡപത്തിൽ വരനും വധുവും തമ്മിൽ തല്ലുണ്ടാക്കുന്ന വിഡിയോ ആണ് അത്.

എന്തുകൊണ്ടാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് അറിയില്ല. കുട്ടികളെ പോലെ പരസ്പരം അടിച്ചും കെട്ടിമറിഞ്ഞും ഇടികൂടുന്നതാണ് വിഡിയോ.

വിവാഹത്തിന് മുൻപേ ഇതാണ് അവസ്ഥയെങ്കിൽ വിവാഹ ശേഷം എന്താകുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. പലർക്കും അറിയേണ്ടത് കാരണം തന്നെയാണ്. പക്ഷേ അത് വ്യക്തമല്ല.

Related Articles

Latest Articles