Sunday, May 5, 2024
spot_img

പോക്സോ കേസിലെ അതിജീവിത വീണ്ടും പീഡനത്തിനിര; പതിനഞ്ചു വയസ്സുകാരി വീട്ടിൽ പ്രസവിച്ചത് മറച്ച് വയ്ക്കാൻ അമ്മയുടെ ശ്രമം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊല്ലം: കുളത്തുപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരി പ്രസവിച്ചു. പെൺകുട്ടി പ്രസവിച്ചത് മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചെന്നാണ് വിവരം. കുളത്തുപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. ശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ അമ്മ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും പെൺകുട്ടി പ്രസവിച്ച വിവരം പുറത്ത് പറഞ്ഞില്ല.

പകരം താനാണ് പ്രസവിച്ചത് എന്നാണ് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർക്ക് പിന്നീട് ഡോക്ടർമാരോട് സമ്മതിക്കേണ്ടി വന്നു. 2016 ൽ പോക്സോ കേസിലെ അതിജീവിതയാണ് പെൺകുട്ടി. പിന്നീട് വീണ്ടും പീഡനത്തിരയായെന്നാണ് കണ്ടെത്തൽ. രണ്ടാമതും പീഡനത്തിനിരയായ വിവരം പൊലീസും അറിഞ്ഞിരുന്നില്ല. പതിനഞ്ചുകാരിക്കും പെൺകുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. സംഭവത്തിൽ കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles