പാറ്റ്‌ന : വിവാഹത്തിന് മുന്നോടിയായി ബ്യൂട്ടിപാർലറിലേക്ക് പോയ വധുവിനെതിരെ ബീഹാറിൽ വധശ്രമം. ബിഹാര്‍ പോലീസ് സേനയിലെ ഉദ്യോഗസ്ഥനാണ് യുവതിയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചത്. ഇതിന് ശേഷം സ്വയം വെടിവെക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നയാൾ തടഞ്ഞത് മൂലം പരാജയപ്പെട്ടു. രക്ഷപ്പെട്ട ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ബിഹാറിലെ മുംഗെറില്‍ ഇന്നലെയായിരുന്നു സംഭവം.
മഹേഷ്പുർ സ്വദേശിനി അപൂര്‍വ കുമാരി(26)യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥനായ അമന്‍ കുമാറാണ് പ്രതിയെന്ന് സംഭവസ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി വിവാഹച്ചടങ്ങുകള്‍ക്കായി ഒരുങ്ങാന്‍ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ അപൂര്‍വ കുമാരിക്കെതിരെ അവിടെവെച്ചാണ് വധശ്രമമുണ്ടായത്. യുവതിയുടെ ഇടതുതോളിലാണ് വെടിയുണ്ട തുളഞ്ഞു കയറിയത്.
അപൂര്‍വ കുമാരി ഒരുങ്ങുന്ന സമയത്ത് പിന്നില്‍ത്തന്നെ നിന്ന അമന്‍ കുമാര്‍ യുവതിക്കൊപ്പം വന്ന ബന്ധുവാണെന്നാണ് പാർലർ ജീവനക്കാർ കരുതിയത്. എന്നാൽ പെട്ടെന്ന് തോക്കെടുത്ത് യുവതിയെ വെടിവയ്ക്കുകയായിരുന്നു. ശേഷം സ്വയം വെടി വെച്ച് ജീവനൊടുക്കാൻ ശ്രമിക്കുന്നതിടെ പാര്‍ലര്‍ ജീവനക്കാരന്‍ തടയുകയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാൾ അവിടെ നിന്ന് കടന്നു കളയുകയുമായിരുന്നു.
ആശുപത്രിയിൽ പ്രവേശ്ശിപ്പിച്ച അപൂര്‍വ കുമാരി അപകടനില തരണം ചെയ്തതായിഡോക്ടര്‍ അറിയിച്ചു. വെടിവെക്കാനുപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു.

