Sunday, June 16, 2024
spot_img

നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു വീണു; നിരവധി പേര്‍ക്ക് പരിക്ക്

ദില്ലി: പാലം തകര്‍ന്നുവീണ് 27 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവഗുരുതരമാണ്.ജമ്മു കശ്മീരിലെ സാംബ ജില്ലയിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. പരിക്കേറ്റ 27 പേരും തൊഴിലാളികളാണ്. രക്ഷാപ്രവര്‍ത്തനം വളരെ പെട്ടെന്ന് നടത്തുകയും പരിക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാംഗഡ്-കൗല്‍പൂരില്‍ ദേവിക നദിക്ക് കുറുകെ നിര്‍മിക്കുന്ന പാലമാണിത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് (ബിആര്‍ഒ) പാലം നിര്‍മിക്കുന്നതിന്റെ ചുമതല. പാലത്തിന് അപകടമുണ്ടാകാനുള്ള കാരണം അന്വേഷിക്കുകയാണെന്നും ഉടന്‍ കണ്ടെത്തുമെന്നും സാംബയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അനുരാധ ഗുപ്ത വ്യക്തമാക്കി.

Related Articles

Latest Articles