Sunday, January 11, 2026

പാപ്പരത്തത്തിൽ നിന്ന് ട്വിറ്ററിനെ കരകയറ്റി ; കഴിഞ്ഞ മൂന്ന് മാസങ്ങൾ “അങ്ങേയറ്റം കഠിനമായിരുനെന്ന് ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: കഴിഞ്ഞ മൂന്ന് മാസങ്ങൾ തനിക്ക് കഠിനകരമായിരുന്നെന്ന് ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്കിന്റെ ട്വീറ്റ്. ടെസ്‌ലയിലും സ്‌പേസ്‌എക്‌സിലും തന്റെ ചുമതലകൾ നിറവേറ്റുന്നതിനൊപ്പം ട്വിറ്ററിനെ പാപ്പരത്തത്തിൽ നിന്ന് കരകയറ്റേണ്ട ചുമതലകൂടി തനിക്കുണ്ടായിരുനെന്നും , എന്നാൽ അതിനുള്ള വെല്ലുവിളികൾ വലുതായിരുന്നെന്നും ഇപ്പോഴും പ്രതിസന്ധികൾ അവസാനിച്ചിട്ടില്ലെന്നും മസ്‌ക് വ്യക്തമാക്കി.

ട്വിറ്റർ ഏറ്റെടുത്തതിനു ശേഷം മസ്‌ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ വരുത്തിയത് കമ്പനിക്ക് വലിയ തിരിച്ചടിയായിരുന്നു. ട്വിറ്ററിന്റെ പകുതിയോളം ജീവനക്കാരെ കുറച്ചതും കമ്പനിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതുമൂലം കമ്പനിയുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായിരുന്നു രേഖപ്പെടുത്തിയത്.

Related Articles

Latest Articles