Friday, January 9, 2026

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും മോഷ്ടിച്ചു;ഒടുവിൽ പത്താം ക്ലാസുകാരൻ പിടിയിൽ

കണ്ണൂർ:പട്ടാപ്പകൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പത്താം ക്ലാസുകാരൻ പിടിയിൽ.കഴിഞ്ഞ 17 നാണ് പൊടിക്കളത്തെ ദാക്ഷായണിയുടെ വീട്ടിൽ മോഷണം നടന്നത്.87,000 രൂപയും രണ്ടര പവന്റെ സ്വർണ്ണവുമാണ് മോഷണം പോയത്.

കൃത്യമായി വീട് അറിയാവുന്നയാളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലായിരുന്നു പോലീസ്. തുടർന്ന് വീടുമായി ബന്ധമുള്ള ആളുകളുടെ ഫിങ്കർ പ്രിന്റ് എടുക്കാനുള്ള നടപടി ശ്രീകണ്ഠാപുരം പോലീസ് ആരംഭിച്ചു. അതിനിടെയാണ് അയൽവാസിയായ പത്താം ക്ലാസുകാരൻ വീടുവിട്ടിറങ്ങിയ വിവരം പോലീസിന് ലഭിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാർത്ഥി തിരിച്ചെത്താതായതോടെ പോലീസിന്റെ സംശയം ബലപ്പെടുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോടിനടുത്ത് നിന്ന് കണ്ടെത്തിയത്. കുട്ടി പോലീസിനോട് കുറ്റ സമ്മതം നടത്തി.

Related Articles

Latest Articles