മതവികാരം വ്രണപ്പെടുത്തുന്ന ബ്രൂക്ക് ബോണ്ട് റെഡ‍് ലേബല്‍ ചായപ്പൊടി ബഹിഷ്ക്കരിക്കണമെന്ന ആവശ്യവുമായി ഹൈന്ദവസംഘടനകളുടെ ക്യാന്പയിന്‍. ഹിന്ദുസ്ഥാൻ യൂണിലിവർ കമ്പനി ചിത്രീകരിച്ച പരസ്യത്തിന് എതിരെയാണ് സംഘപരിവാറും ഹൈന്ദവ സംഘടനകളും രംഗത്തുള്ളത്.റെഡ് ലേബൽ ഉപയോഗിക്കരുതെന്ന ആഹ്വാനവുമായി ബോയ്കോട്ട് റെഡ് ലേബൽ എന്ന ഹാഷ്ടാഗോടെയുള്ള ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ട്രെൻഡിങ്ങാണ്.

