കോട്ടയം: കോട്ടയം ചങ്ങനാശേരി കറുകച്ചാലിൽ പെൺകുട്ടിക്ക് കുത്തേറ്റു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ മുൻ സുഹൃത്താണ് കുത്തിയത്. കഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പാമ്പാടി കുറ്റക്കല്‍ സ്വദേശിനിക്കാണ് കുത്തേറ്റത്.
സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പെൺകുട്ടി. എന്നാൽ പെട്ടന്ന് മുൻ സുഹൃത്തായ അഖില്‍ കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു.
കൈ വിരലിലന് കുത്തേറ്റ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

