Wednesday, June 5, 2024
spot_img

ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ നില അതീവഗുരുതരം; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയെന്ന് ഡോക്ടർമാർ

കൊല്‍ക്കത്ത: ചികിത്സയില്‍ തുടരുന്ന ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ നില അതീവഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ചയാണ് ശ്വാസകോശ സംബന്ധിയായ രോഗത്തെ തുടര്‍ന്ന്‌ കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

79കാരനായ ബുദ്ധദേബിന്റെ ആരോഗ്യസ്ഥിതി അതിവഗുരുതരമായി തുടരുകയാണ്. ചികിത്സയിലുള്ള അദ്ദേഹത്തെ മുതിര്‍ന്ന ഡോക്ടര്‍മാരടങ്ങുന്ന ഒന്‍പതംഗ സംഘമാണ് നിരീക്ഷിച്ചു വരുന്നത്.

Related Articles

Latest Articles