Wednesday, October 7, 2026

തിരുവനന്തപുരത്ത് സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; അക്രമികള്‍ യുഡിഎഫ് പ്രവര്‍ത്തകരെന്ന് ബന്ധുക്കള്‍

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ മധുവിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തില്‍ പെട്ട മേലാങ്കോടു നടന്ന ആക്രമത്തിലാണ് മധുവിന് വെട്ടേറ്റത്. മുഖത്തും ശരീരത്തും വെട്ടേറ്റതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ ആഹ്്‌ളാദപ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രകോപനം ഉണ്ടാക്കുകയും അതു ചോദ്യം ചെയ്തപ്പോള്‍ ആക്രമിക്കുകയുമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അക്രമികള്‍ വീടിനു നേരേ കല്ലേറു നടത്തിയതായും ഇവര്‍ പരാതിപ്പെട്ടു. അക്രമം ഭയന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും അവര്‍ വേണ്ട സമയത്ത് ഇടപെട്ടില്ലെന്നും പരാതിയുണ്ട്.

തിരുവനന്തപുരം കരമനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മധുവിന്റെ നിലയില്‍ ആശങ്കയുണ്ടെന്നും അക്രമികളെ അറസറ്റു ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. തരൂരിന്റെ തെരഞ്ഞടുപ്പു വിജയത്തെ തുടര്‍ന്ന് യുഡിഎഫ് മണ്ഡലത്തില്‍ അക്രമം അഴിച്ചു വിടുന്നതായി ബിജെപി ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു

തലസ്ഥാനത്തെ ഗുണ്ടകളുടെ വീടുകളില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് റെയ്ഡ് നടത്തിയത്. പ്രധാനമായും കരമന നേമം മേഖലയിലാണ് പരിശോധന നടന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി വിവിധ ഇടങ്ങളില്‍ ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തിലായിരുന്നു റെയ്ഡ. പോളിംഗിന്റെ അടുത്ത ദിവസമാണ് കരമനയില്‍ അഖില്‍ എന്ന യുവാവിനെ ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത് .

Related Articles

Latest Articles