Wednesday, May 22, 2024
spot_img

ഉള്ളംകാല്‍ ചുട്ടു പൊള്ളുന്നുവോ, കാരണവും പരിഹാരവും അറിയൂ

ഉള്ളംകാല്‍ പുകയുന്നത് പലര്‍ക്കുമുണ്ടാകുന്ന ഒരു പ്രശ്‌നമാണ്. ചുട്ടു പൊള്ളുന്നത് പോലെ തോന്നുന്നതും പുകയുന്നതുമെല്ലാം പലര്‍ക്കും ഉറക്കത്തിനു വരെ തടസമായി വരുന്നു. പലരും ഇത് പ്രമേഹത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. പ്രമേഹ ലക്ഷണങ്ങളില്‍ ഒന്നാണ് ഇതെങ്കില്‍ പോലും ഇതല്ലാതെയുള്ള ചില കാരണങ്ങളും ഇതിന് പുറകിലുണ്ട്.ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെങ്കില്‍ ഇതിന്റെ കാരണം എന്തെന്ന് കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. പ്രമേഹമല്ലാതെ തന്നെ ഒരു പിടി കാരണങ്ങള്‍ കാലിലെ ഇത്തരം ചുട്ടുപുകച്ചിലിന് കാരണമായി വരുന്നു. ഇത്തരം ചില കാരണങ്ങളെക്കുറിച്ചും ഈ പ്രശ്‌നത്തിനുള്ള പരിഹാരത്തെ കുറിച്ചും അറിയൂ.

ഇതിന് പരിഹാരമായി ചെയ്യാവുന്ന ചിലതുണ്ട്. ഏത് കാരണം കൊണ്ടാണോ ഉള്ളത് അത് നിയന്ത്രിയ്ക്കുക. ഇത് തൈറോയ്‌ഡെങ്കിലും മദ്യപാനമെങ്കിലും പ്രമേഹമെങ്കിലും എല്ലാം തന്നെ നിയന്ത്രിയ്ക്കുകയെന്നത് പ്രധാനമാണ്.ആവശ്യത്തിനുള്ള വൈറ്റമിനുകള്‍ ശരീരത്തിന് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. കുറവെങ്കില്‍ ഇതിന് ആവശ്യമായ സപ്ലിമെന്റുകളോ ഭക്ഷണങ്ങളോ കഴിയ്ക്കാം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ഒന്നാണ്. ഹോട്ട്, കോള്‍ഡ് വാട്ടര്‍ തെറാപ്പി. ഒരു പാത്രത്തില്‍ ഐസ് വെള്ളവും മറ്റൊരു പാത്രത്തില്‍ ഇളം ചൂടുവെള്ളവും എടുക്കുക. രണ്ട് വെള്ളത്തിലും മാറി മാറി 10 സെക്കന്റ് വീതം കാല്‍ ഇറക്കി വയ്ക്കുക.

ഇതു പോലെ എപ്‌സം സാള്‍ട്ട് ഇട്ട വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത് നല്ലതാണ്. പ്രമേഹ രോഗികള്‍ കാല്‍ ഇതുപോലെ വെളളത്തില്‍ എംപ്‌സം സാള്‍ട്ടിട്ട് കാല്‍ ഇറക്കി വയ്ക്കുന്നത് നല്ലതല്ല. ഇത് അണുബാധകള്‍ക്ക് സാധ്യതയുണ്ടാക്കും. കാല്‍ ഉയര്‍ത്തി വച്ച് ഇരിയ്ക്കുന്നത് ഒരു പരിധി വരെ ഗുണം ചെയ്യും.ഇതു പോലെ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിയ്ക്കുക. കടല്‍ മത്സ്യങ്ങള്‍ കഴിയ്ക്കുക. ഇല്ലെങ്കില്‍ മീനെണ്ണ ഗുളികകള്‍ പതിവായി കഴിയ്ക്കുക. ഇതു പോലെ മഞ്ഞള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.മഞ്ഞളിലെ കുര്‍കുമിന്‍ വീക്കം കുറയ്ക്കാന്‍ നല്ലതാണ്.ഇഞ്ചി കഴിയ്ക്കുന്നത് ഇത്തരം പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരമാണ്. വൈറ്റമിനുകള്‍ ലഭിയ്ക്കാന്‍, കരള്‍, ബീന്‍സ്, സണ്‍ഫ്‌ളവര്‍ സീഡ്, പാല്‍, മുട്ട, നട്‌സ്, ഇറച്ചി എന്നിവയെല്ലാം കഴിയ്ക്കാം.

Related Articles

Latest Articles