Wednesday, May 1, 2024
spot_img

ചോമ്പാല ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കടലിൽ വീണ യുവാവ് മരിച്ചു

വടകര : ചോമ്പാല ഹാർബറിൽ ചൂണ്ടയിടുന്നതിനിടയിൽ കടലിൽ വീണ യുവാവ് മരിച്ചു. കുഞ്ഞിപ്പള്ളി ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന അബൂബക്കർ ഹാജിയുടെയും സൈനബയുടെയും മകനായ ഹാരിസ് (34 ) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയായിരുന്നു അപകടം . മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്കാരം നാളെ കുഞ്ഞിപ്പള്ളി കബർ സ്ഥാനിൽ നടക്കും.

Related Articles

Latest Articles