Saturday, May 18, 2024
spot_img

സ്‍കൂള്‍ തുറക്കല്‍; കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കലിൽ വിശദമായ മാർഗ്ഗരേഖ ഒക്ടോബർ അഞ്ചിനകം പുറത്തിറക്കും. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരും. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും. ഇതിനുള്ള നിരക്ക് ബന്ധപ്പെട്ട സ്കൂള്‍ അധികൃതരും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് തീരുമാനിക്കും. കെഎസ്ആര്‍ടിസി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലുള്ള കണ്‍സഷന്‍ അതേപടി തുടരും. സ്വകാര്യ ബസുകളിലെ കണ്‍സഷന്‍ നിരക്കില്‍ ഉടന്‍ തീരുമാനമെടുക്കും.

ഉച്ചവരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ്, ബെഞ്ചിൽ ഒന്നോ രണ്ടോ കുട്ടികൾ, ഉച്ചഭക്ഷണം സ്കൂളിൽ വേണ്ട എന്നതടക്കമുള്ള അടിസ്ഥാനകാര്യങ്ങളില്‍ ഇതുവരെ ധാരണയായിട്ടുണ്ട്. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണം നോക്കി എങ്ങിനെ ബാച്ച് തിരിക്കണം. ഓഫ്‍ലൈൻ ക്ലാസിന് സമാന്തരമായുള്ള ഓൺലൈൻ ക്ലാസുകളുടെ സമയത്തിൽ മാറ്റം വേണോ എന്നതടക്കം വിശദമായ അന്തിമ മാർഗ്ഗരേഖ തയ്യാറാക്കും. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടി തുടങ്ങി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗിന് ആരോഗ്യവകുപ്പും, സുരക്ഷാ ഉറപ്പാക്കാനും സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണിക്കും പൊലീസും നടപടി തുടങ്ങി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles