നെയ്‌റോബി: കെനിയയില്‍ ബസ് നദിയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 32 പേർക്ക് ദാരുണാന്ത്യം. ശനിയാഴ്ചയാണ് കിടുയി കൗണ്ടിയിലെ എൻസുയി നദിയിൽ അപകടമുണ്ടാകുന്നത്. 17 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ 15 പേർ ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
കര കവിഞ്ഞൊഴുകുന്ന നദിക്ക് കുറുകെയുള്ള പാലം മുറിച്ചുകടക്കുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞത്. നദിയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായി. പ്രദേശവാസികൾ നോക്കിനിൽക്കെയായിരുന്നു അപകടം.

