Tuesday, October 6, 2026

മന്ത്രി ചിഞ്ചുറാണി അപകടത്തില്‍പ്പെട്ടു; വാഹനത്തിന്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു; മന്ത്രിയ്ക്ക് പരിക്കുകളില്ല

തിരുവല്ല: മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ (J Chinju Rani )വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ വച്ചാണ് അപകടം ഉണ്ടായത്. ഇടുക്കിയിലേക്ക് പോകുന്ന വഴി വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മന്ത്രിക്ക് പരിക്കുകളില്ല.

തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് പോകുന്ന സ്വകാര്യ ബസ് അമിത വേഗതയില്‍ വന്നതോടെ എതിര്‍വശത്ത് നിന്നും വന്ന മന്ത്രിയുടെ കാര്‍ അപകടം ഒഴിവാക്കാനായി ശ്രമിച്ചതോടെ, തൊട്ടടുത്തുള്ള മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തിൽ മന്ത്രിയുടെ വാഹനത്തിന്റെ മുന്‍ഭാഗം പൂർണ്ണമായും തകര്‍ന്നു.

Related Articles

Latest Articles