Tuesday, November 3, 2026

ഇന്ത്യ അടിമുടി മാറും ;2024 അവസാനത്തോടെ ഇന്ത്യയിലെ റോഡുകൾ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാകും, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി

2024 അവസാനത്തോടെ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ച റോഡുകൾ ഇന്ത്യയിലുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി. ഗോവയിലെ സുവാരി പാലത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 2024 വർഷാവസാനത്തിന് മുമ്പ് ഇന്ത്യയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ അമേരിക്കയേക്കാൾ മികച്ചതാക്കാനാണ് തീരുമാനം.

രാജ്യത്ത് ഇപ്പോൾ റോഡ് ഇൻഫ്രാസ്ട്രക്ചർ വേഗത്തിൽ സൃഷ്ടിക്കപ്പെടുകയാണെന്നും ഗഡ്ഗരി പറഞ്ഞു.
ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച മന്ത്രി വാഹനങ്ങളുടെ ഹോണുകളുടെ നിലവിലുള്ള ശബ്ദത്തിന് പകരം ശാന്തമായ സംഗീതം നൽകാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണെന്നും പറഞ്ഞു.

Related Articles

Latest Articles