Monday, May 20, 2024
spot_img

മമത ബാനർജിയ്ക്ക് പൂട്ടിട്ട് ഹൈക്കോടതി; ബംഗാളിലെ തൃണമൂൽ നരനായാട്ട് അന്വേഷണം സിബിഐയ്ക്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളില്‍ മമത ബാനർജിയ്ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കൊല്‍ക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാല്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതിക്ക് മുന്നില്‍ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വന്നത്.

വ്യാപകമായ അക്രമങ്ങളാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ശേഷം അരങ്ങേറിയത്. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും, സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി ദീര്‍ഘകാലമായി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുതിർന്ന അഭിഭാഷകനും ബിജെപി വക്താവുമായ ഗൗതം ഭാട്ടിയ ആണ് ഇക്കാര്യമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നത്. മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തവർക്കെതിരെ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചുവിട്ടതായി ഭാട്ടിയ ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയായിരുന്നു. ബിജെപിയുടെ പാര്‍ട്ടി ഓഫീസുകള്‍ ഉൾപ്പെടെ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. സിപിഎം പ്രവർത്തകർക്ക് നേരെയും ആക്രമണങ്ങൾ ഉണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ആക്രമണം നടന്നു. ഇത്തരത്തിൽ നൂറോളം പാര്‍ട്ടി ഓഫീസുകളാണ് തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ച് തകർത്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles