മുംബൈ: ആൺകുട്ടി വേണമെന്ന ഭർത്തൃവീട്ടുകാരുടെ ആഗ്രഹപ്രകാരം 40 കാരിയെ എട്ടുതവണ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി. മുംബൈയിലെ ദാദറിലാണ് സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി 1500 തവണയിലധികം തനിക്ക് സ്റ്റിറോയ്ഡ് കുത്തിവെച്ചതായും മുൻ ജഡ്ജിയുടെ മകൾ കൂടിയായ 40- കാരി പരാതിയിൽ വ്യക്തമാക്കുന്നു.
സ്ത്രീയുടെ ഭര്‍ത്താവും അമ്മായിയമ്മയും അഭിഭാഷകരാണ്. ഭര്‍ത്താവിന്റെ സഹോദരി ഒരു ഡോക്ടറും. വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുടുംബത്തെയും സ്വത്തിനെയും സംരക്ഷിക്കാന്‍ ഒരു മകന്‍ വേണമെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് യുവതി പരാതിയില്‍ പറയുന്നു.
യുവതിക്ക് ഭ്രൂണപരിശോധന നടത്തുന്നതിനായി ബാങ്കോക്കിലേക്ക് കൊണ്ടു പോകുമായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടിയാണെന്ന് അറിയുമ്പോഴാണ് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചിരുന്നതെന്ന് സ്ത്രീ പറയുന്നു. ഇതിനായി പരാതിക്കാരന്‍ 1500 -ലധികം ഹോര്‍മോണ്‍, സ്റ്റിറോയിഡ് കുത്തിവയ്പ്പുകള്‍ നല്‍കിയതായാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

