Monday, December 29, 2025

കോഴിക്കോട് വീണ്ടും ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റിൽ

കോഴിക്കോട്: ജില്ലയിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംഡിഎംഎ, ഹാഷിഷ് ഓയില്‍, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ എക്‌സൈസ് അറസ്റ്റുചെയ്തു.

കാരന്തൂര്‍ എടെപ്പുറത്ത് വീട്ടില്‍ സല്‍മാന്‍ ഫാരിസ്, പെരുമണ്ണ പണിക്കര വലിയപറമ്പില്‍ വീട്ടില്‍ നിഹാല്‍, ബേപ്പൂര്‍ വട്ടപറമ്പ് തുമ്മളത്തറ അജയ് കുമാര്‍, എന്നിവരെയാണ് എക്‌സൈസ് അറസ്റ്റിലായത്.

രണ്ട് കേസുകളിലായി 29 ഗ്രാം എംഡിഎംഎയും 18 കുപ്പി ഹാഷിഷ് ഓയിലും എല്‍എസ്ഡി സ്റ്റാമ്പുകളും എക്‌സൈസ് പിടിച്ചെടുത്തു. പ്രതികൾ ബെംഗളൂരുവില്‍ നിന്ന് കൊറിയര്‍ മാര്‍ഗമാണ് കോഴിക്കോട്ടേക്ക് ലഹരി മരുന്നെത്തിച്ചത്. അതേസമയം കഴിഞ്ഞ ദിവസം 55 ഗ്രാം എംഡിഎം എയുമായി രണ്ട് യുവാക്കള്‍ പിടിയിലായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ലഹരിമരുന്ന് റാക്കറ്റിലുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles