Tuesday, May 21, 2024
spot_img

ബിജെപിയിലെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി പ്രവർത്തിക്കാൻ! കേരളത്തിൽവരുന്ന എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റമുണ്ടാകും; ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി

തൃശൂർ : കേരളത്തിൽ വരുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ മണ്ഡലങ്ങളിലും ബിജെപി മുന്നോട്ടുമാത്രമേ പോകുകയുള്ളുവെന്നഭിപ്രായപ്പെട്ട് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി.
നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയതെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘‘ഇന്ത്യയ്‌ക്ക് സ്വാതന്ത്യം ലഭിച്ച ആദ്യ 67 വർഷം നടന്നതിലുമധികം വികസനകാര്യങ്ങളാണ് കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി രാജ്യത്താകെ നടപ്പാക്കിയത്. അത്രയും വികസനമൊന്നും രാജ്യത്ത് മറ്റാരും നടപ്പാക്കിയിട്ടില്ല. രാജ്യത്ത് എല്ലായിടത്തും അദ്ദേഹം വികസനമെത്തിച്ചു. 2014ൽ 500 സ്റ്റാർട്ടപ്പായിരുന്നത് ഇന്ന് ഒരുലക്ഷത്തിലധികമായി. വിമാനത്താവളങ്ങൾ 74ൽനിന്ന് 150 ആയി ഉയർന്നു. റെയിൽവെ ലൈനുകൾ കൂടുതൽ വൈദ്യുതീകരിക്കാനായി. വരും നാളുകളിൽ ചുരുക്കം സമയത്തിനകം കൂടുതൽ വികസനം അദ്ദേഹം നടപ്പാക്കും. നരേന്ദ്ര മോദിക്ക് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിലെത്തിയത്. സ്ഥാനമാനങ്ങൾ ഒന്നും മോഹിച്ചിട്ടില്ല. മറ്റുകാര്യങ്ങളെല്ലാം പാർട്ടിയാണ് ചർച്ച ചെയ്തു തീരുമാനിക്കേണ്ടത്. പദവികൾ സംബന്ധിച്ചു മാദ്ധ്യമങ്ങളുടെ സൃഷ്ടിമാത്രമാണ് നടക്കുന്നത്. പാർട്ടിയുമായി ബന്ധമില്ലാത്തവരുടെ പ്രചരണമാണ് നടക്കുന്നത്. സാങ്കൽപ്പിക ചോദ്യങ്ങളോട് മറുപടി പറയാനില്ല’’– അനിൽ ആന്റണി പറഞ്ഞു.

Related Articles

Latest Articles