Saturday, May 18, 2024
spot_img

ഇടുക്കിയിലെ ഭീഷണിയായ പുലിയെ പിടിക്കാൻ ക്യാമറ ട്രാപ്പ് ; നടപടി ആരംഭിച്ച് വനംവകുപ്പ്

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്ത് ക്യാമറ ട്രാപ്പ് സ്ഥാപിച്ച് വനം വകുപ്പ്. പ്രദേശത്തെ വളർത്തുമൃഗങ്ങൾക്കെതിരെ വന്യജീവി ആക്രമണം രൂക്ഷമാവുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പിൻറെ പുതിയ നടപടി.

വാത്തിക്കുടിയിൽ വളർത്തു മൃഗങ്ങൾ ആക്രമിക്കപ്പെടുകയും, പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടർന്നും വനം വകുപ്പ് നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ട് വന്നിരുന്നു. പ്രാഥമിക പരിശോധനയിൽ പുലിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമറ സ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് രാത്രിയിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles