Tuesday, November 3, 2026

നാരങ്ങ വെള്ളവും പച്ചമഞ്ഞളും തുളസിയിലയും കാൻസർ മാറ്റുമോ ? കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്റെ അവകാശവാദം സത്യമോ ? പ്രതികരണവുമായി മുംബൈ ടാറ്റ ഹോസ്പിറ്റൽ

മുൻ ക്രിക്കറ്റ് താരവും കോൺ​ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ മുംബൈ ടാറ്റ ഹോസ്പിറ്റൽ. തന്റെ ഭാര്യയും മുന്‍ എംഎല്‍എയുമായ നവജ്യോത് കൗര്‍ സ്തനാർബുദ മുക്തയായത് കര്‍ശനമായ ഭക്ഷണക്രമത്തിലൂടെയായിരുന്നുവെന്ന് അതിജീവനത്തില്‍ വലിയ സഹായകരമായെന്നും സിദ്ധു വ്യക്തമാക്കിയിരുന്നു. ക്യാന്‍സറുമായി പോരാടുമ്പോള്‍ നാരങ്ങ വെള്ളത്തില്‍ പച്ചമഞ്ഞളും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത് കുടിച്ചാണ് നവജ്യോദിന്റെ ഒരു ദിനം ആരംഭിക്കുന്നതെന്നാണ് സിദ്ധു പറഞ്ഞത്. അരമണിക്കൂറിന് ശേഷം പത്ത് മുതല്‍ 12വരെ തുളസിയില കഴിക്കും. പുളിപ്പുള്ള പഴങ്ങളും മത്തങ്ങ, മാതളനാരങ്ങ, കാരറ്റ്, അംല, ബീറ്റ്‌റൂട്ട്, വാല്‍നട്ട് എന്നിവയുടെ ജ്യൂസുകളും നവജ്യോത് കൗറിന്റെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകങ്ങളായിരുന്നു. ബെറികള്‍ ക്യാന്‍സറിനുള്ള മികച്ച ഔഷധമാണെന്നും സിദ്ധു പറഞ്ഞിരുന്നു.

എന്നാൽ ഈ പരാമർശങ്ങളെ ഒന്നാകെ തള്ളിക്കളയുകയാണ് മുംബൈ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലെ 262 ഓങ്കോളജിസ്റ്റുമാരുടെ സംഘം. ഇത്തരം തെറ്റായ പ്രചാരണങ്ങൾ രോ​ഗികളെ വഴിതെറ്റിക്കുമെന്ന് ഡോക്ടർമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

മഞ്ഞളും നാരങ്ങയുടെ ഇലയും കാൻസറിനെ പ്രതി​രോധിക്കുമെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. സിദ്ധു പറഞ്ഞ വസ്തുക്കളിൽ ചിലത് കാൻസർ പ്രതിരോധിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വസ്തുക്കൾ കാൻസർ പ്രതിരോധിക്കുമെന്നും ചികിത്സയ്ക്കായി ഇവയെ ഉപയോ​ഗിക്കാമെന്നും പറയാൻ നിലവിൽ സാധിക്കില്ല. തെളിയിക്കപ്പെടാത്ത പ്രതിവിധികൾ പിന്തുടർന്ന് ചികിത്സ വൈകിപ്പിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുയാണ്. കാൻസറിൻ്റെ എന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ ഒരു ഡോക്ടറെ, പ്രത്യേകിച്ച് കാൻസർ വിദഗ്ധനെ സമീപിക്കുകയാണ് വേണ്ടത്.” – പ്രസ്താവനയിൽ ഡോക്ടർമാർ പറയുന്നു.

Related Articles

Latest Articles