ദില്ലി : ഭരണവിരുദ്ധ വികാരത്തെ തകർത്തെറിഞ്ഞുകൊണ്ടുള്ള മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മഹായുതി സഖ്യത്തിന്റെ വൻ വിജയത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിന്റേയും വികസനത്തിന്റേയും വിജയമാണ് മഹാരാഷ്ട്രയിൽ ഉണ്ടായതെന്ന് അദ്ദേഹം സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
“വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാം. ചരിത്ര വിധിയെഴുതിയ മഹാരാഷ്ട്രയിലെ എന്റെ സഹോദരന്മാര്‍ക്കും സഹോദരിമാർക്കും നന്ദി. ഈ സ്‌നേഹവും കരുതലും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഈ സഖ്യം പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ജയ് മഹാരാഷ്ട്ര”, നരേന്ദ്രമോദി കുറിച്ചു.
Development wins!
Good governance wins!
United we will soar even higher!
Heartfelt gratitude to my sisters and brothers of Maharashtra, especially the youth and women of the state, for a historic mandate to the NDA. This affection and warmth is unparalleled.
I assure the…
— Narendra Modi (@narendramodi) November 23, 2024
288 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 233 സീറ്റുകളിലാണ് മുന്നേറുന്നത്. ബിജെപി ഒറ്റയ്ക്ക് 133 സീറ്റില്‍ വിജയിക്കുകയോ ലീഡുറപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ശിവസേന 39 സീറ്റുകള്‍, എന്‍സിപി 33 സീറ്റുകള്‍ എന്നിവയിലാണ് വിജയമുറപ്പാക്കിയത്.

