Sunday, January 11, 2026

പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ

പാലക്കാട് : പൂച്ചെടികൾക്കിടയിൽ കഞ്ചാവ് ചെടി വളർത്തിയ ഒറ്റപ്പാലം സ്വദേശിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു . ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ്‌ അറസ്റ്റിലായത്.
വീടിൻ്റെ മതിലിനോട് ചേർന്നുള്ള പൂച്ചെടിക്കിടയിലാണ് സുരേഷ് കഞ്ചാവ് ചെടി വളർത്തിയത്. രണ്ട് മീറ്റർ ഉയരത്തിലുള്ള ചെടിയാണ് ഇയാൾ വീട്ടിൽ വളർത്തിയത്.ചെടികൾക്കിടയിൽ ആയിരുന്നതിനാൽ ഇത് ആരുടെയും ശ്രദ്ധയിൽപെട്ടില്ല .

ചെടി രണ്ട് മീറ്ററോളം ഉയരത്തിൽ വളർന്നപ്പോഴാണ് സുരേഷ് കഞ്ചാവ് ചെടിയാണ് വളർത്തുന്നതെന്ന് സമീപവാസികൾക്ക് മനസ്സിലായത്. അതോടെ അവർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. സുരേഷിൻ്റെ വീട്ടിലെത്തിയ എക്സൈസ് സംഘം സുരേഷിനെ കൊണ്ട് തന്നെ കഞ്ചാവ് ചെടി വലിച്ചു കളയിച്ചു . തൻ്റെ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടിയാണ് കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയതെന്ന്‌ സുരേഷ് പോലീസിനെ അറിയിച്ചു

Related Articles

Latest Articles