Monday, October 12, 2026

കയ്യിൽ 10 രൂപ പോലും എടുക്കാനില്ലേ..! എസ്എസ്എൽസി മോഡൽ പരീക്ഷകൾക്കായി വിദ്യാർത്ഥികളിൽ നിന്ന് പണപ്പിരിവ് നടത്താൻ സർക്കാർ

തിരുവനന്തപുരം : വിദ്യാർത്ഥികളിൽ നിന്ന് എസ്എസ്എൽസി മോഡൽ പരീക്ഷയ്‌ക്ക് വേണ്ടി പണപ്പിരിവ് നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ചോദ്യപേപ്പർ അച്ചടിക്കാനായി 10 രൂപ വീതം ഓരോ വിദ്യാർത്ഥികളിൽ നിന്നും പിരിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

ഫെബ്രുവരി 19-നാണ് എസ്എസ്എൽസി മോഡൽ പരീക്ഷകൾ തുടങ്ങുന്നത്. അതേസമയം, ഇതാദ്യമായാണ് വിദ്യാർത്ഥികളിൽ നിന്ന് പണം പിരിച്ചെടുത്ത് ചോദ്യപേപ്പർ അച്ചടിക്കുന്നത്. അതിനാൽ തന്നെ, സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. പൊതു പരീക്ഷകൾക്കായി ചോദ്യ പേപ്പർ അച്ചടിക്കാൻ പണമില്ലെങ്കിലും ധൂർത്തിന് കുറവില്ലെന്നാണ് ഉയർന്നുവരുന്ന വിമർശനം.

Related Articles

Latest Articles