Tuesday, May 21, 2024
spot_img

പു​ളി​ഞ്ചോ​ട്ടി​ല്‍ കാര്‍ നിയ​ന്ത്രണം വിട്ട് മറിഞ്ഞു; കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു

രാമനാട്ടുകര: പു​ളി​ഞ്ചോ​ട്ടി​ല്‍ കാര്‍ നിയ​ന്ത്രണം വിട്ട് മറിഞ്ഞു. കൊണ്ടോട്ടിയില്‍ നിന്ന് രാമനാട്ടുകരയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

ബൈ​പാ​സ് ജ​ങ്ഷ​ന് സ​മീ​പം വെള്ളിയാഴ്ച വൈകീട്ടാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ടുപേരും നിസ്സാര പരിക്കുകളോടെ രക്ഷ​പ്പെട്ടു.

ഹൈവേയില്‍ നിന്ന് താഴേക്ക് പതിച്ച കാറിലെ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാ​ല്‍ യാത്രക്കാര്‍ രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles