Wednesday, May 8, 2024
spot_img

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; വിധിക്കെതിരെ അപ്പീല്‍ നല്കാൻ നിയമോപദേശം

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് നിയമോപദേശം. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിയമോപദേശം കൈമാറി. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയ ജിതേഷ് ബാബു ആണ് നിയമോപദേശം നല്‍കിയത്.

കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകന്‍ ജോണ്‍ എസ്.റാഫും അപ്പീല്‍ നല്‍കും. പരാതിക്കാരിക്ക് അനുകൂലമായ തെളിവുകള്‍ കോടതി വേണ്ടവിധത്തില്‍ പരിശോധിച്ചില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ഇന്നലെയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമോപദേശം സമര്‍പ്പിച്ചത്.

Related Articles

Latest Articles