Saturday, January 10, 2026

ചക്കുളത്തുകാവ് പൊങ്കാലക്കിടെ ചെങ്ങന്നൂരില്‍ വാഹനം പാഞ്ഞുകയറി: അഞ്ചു പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ചക്കുളത്തുകാവ് പൊങ്കാലക്കിടെ വാഹനാപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പൊങ്കാലക്കെത്തിയ സ്ത്രീകളുടെ ഇടയിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. ചെങ്ങന്നൂരിനടുത്ത് പ്രാവിന്‍കൂടിലാണ് സംഭവം. റോഡരികില്‍ പൊങ്കാല അടുപ്പ് കൂട്ടിയിരുന്ന സ്ത്രീകള്‍ക്കിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles