Thursday, January 8, 2026

സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 മരണം

ഡമാസ്ക്കസ്: സിറിയയിൽ കാർ ബോംബ് സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. കുർദുകളുടെ നിയന്ത്രിക്കുന്ന താൽ അബിയാദ് പട്ടണത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെല്ലാം സാധാരണ പൗരന്മാരാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസമാണ് തുർക്കി സൈന്യവും തുർക്കി സഹായിക്കുന്ന വിമതപോരാളികളും ചേർന്ന് താൽ അബിയാദിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. കുർദുകളെ സഹായിക്കുന്ന അമേരിക്കൻ സൈന്യം പിൻമാറിയതിനു പിന്നാലെയാണ് തുർക്കി വിമതർ അബിയാദ് പിടിച്ചത്.

Related Articles

Latest Articles