Friday, December 26, 2025

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്, വീഡിയോ

തിരുവനന്തപുരം: പാലോട് താന്നിമൂടിൽ ഓടിക്കൊണ്ടിരിക്കവേ കാറിന് തീപിടിച്ചു. യാത്രക്കാരായ രണ്ട് പേർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരുവരും കാറിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.

കാര്‍ പൂര്‍ണമായി കത്തി നശിച്ചു. അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. യാത്ര ചെയ്യവേ പെട്ടെന്ന് കാറില്‍ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇരുവരും കാറില്‍ നിന്ന് ചാടുകയായിരുന്നു. അതേസമയം, കാര്‍ കത്താനുള്ള കാരണം വ്യക്തമല്ല.

Related Articles

Latest Articles