Tuesday, September 29, 2026

കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചു; നാഗ ചൈതന്യയ്ക്ക് പുറകെ പ്രഭാസിന് പിഴ ചുമത്തി പോലീസ്

ഹൈദരാബാദ്: ട്രാഫിക് നിയമ ലംഘനം നടത്തിയതിന് നാഗ ചൈതന്യയ്ക്ക് പുറകെ പ്രഭാസിന് പിഴ ചുമത്തി ഹൈദരാബാദ് ട്രാഫിക് പോലീസ്. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചതിനും നമ്പർ പ്ലേറ്റിലുണ്ടായിരുന്ന അപാകതകൾക്കുമാണ് പോലീസ് പിഴയീടാക്കിയത്.

പിഴ ഒടുക്കിയ സമയം പ്രഭാസ് കാറിൽ ഉണ്ടായിരുന്നില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജൂബിലി ഹിൽസിന് സമീപത്താണ് സംഭവം നടന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കാതെ ഒരു കാർ പാർക്ക് ചെയ്തിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പിഴ ഈടാക്കുകയും ചെയ്തു. 1600 രൂപയാണ് പോലീസ് ഈടാക്കിയത്. നേരത്തെ നടൻ നാഗ ചൈതന്യയ്ക്കും കാറിന്റെ ഗ്ലാസില്‍ കറുത്ത ഫിലിം ഒട്ടിച്ചതിന് പിഴയടക്കേണ്ടി വന്നിരുന്നു.

Related Articles

Latest Articles