Wednesday, September 30, 2026

വീണ്ടും അപകടം: കെഎസ്ടിപി റോഡിൽ നിയന്ത്രണം വിട്ട കാർ 2 വാഹനങ്ങളിൽ ഇടിച്ചു; 3 പേർക്ക് പരിക്ക്

ഇരിട്ടി: പുന്നാട് ടൗണിനു സമീപം നിയന്ത്രണം വിട്ട കാർ ജീപ്പിലും ഇരുചക്ര വാഹനത്തിലും ഇടിച്ചു. കാർ യാത്രികരായ 3 പേരെ ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി ഭാഗത്തുനിന്നു മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ പുന്നാട് ടൗണിന് സമീപം റോഡരികിൽ നിർത്തിയിട്ട ജീപ്പിലും ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് റോഡിൽ വാഹനത്തിന്റെ ഓയിൽ പടർന്നു. ഇരിട്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി. പത്ത് ദിവസത്തിനിടെ ഈ റൂട്ടിൽ അപകടം ഒഴിവായ ദിവസം ഇല്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സൗരോർജ വഴി വിളക്കു കാലിൽ ഇടിച്ചും കാർ യാത്രികനും കുന്നോത്ത് മൂസാൻപീടികയിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികനും മരിച്ചിരുന്നു.

Related Articles

Latest Articles