Saturday, May 4, 2024
spot_img

കാറുകൾ പരസ്പരം തട്ടിയതിനെ ചൊല്ലി തർക്കം; വിദ്യാർത്ഥിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തി

നോയിഡ: നോയിഡയിൽ കാർ ഇടിപ്പിച്ച് വിദ്യാർത്ഥിയെ കൊലപ്പെടുത്തി. കാറുകൾ പരസ്പരം തട്ടിയതിനെ ചൊല്ലി രണ്ടു കൂട്ടർക്കിടയിൽ നടന്ന തർക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. ഇന്നലെ അർധരാത്രി നോയിഡ ബീറ്റ 2 പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചായിരുന്നു സംഭവം.

സുഹൃത്തുക്കളായ 5 വിദ്യാർത്ഥികൾ താമസ സ്ഥലത്തേയ്ക്ക് കാറിൽ മടങ്ങവേയാണ് അപകടം ഉണ്ടായത്.
വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി തട്ടിയതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. രണ്ടാമത്തെ കാറിൽ എത്തിയ സംഘം അമിത വേഗത്തിൽ വന്ന വിദ്യാർഥികൾക്കു മേൽ കാർ ഇടിച്ചു കയറുകയായിരുന്നു. ഇതിൽ ഇരുപത്തിമൂന്നുകാരന്‍ ആയുഷ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കൂടെ ഉണ്ടായിരുന്ന 4 സുഹൃത്തുക്കൾ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പോലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related Articles

Latest Articles