Sunday, May 5, 2024
spot_img

ക്യാരറ്റ് ജ്യൂസ് ദിവസവും കഴിക്കൂ! നേടാം ഗുണങ്ങൾ

ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് ചില പ്രത്യേക ജ്യൂസുകള്‍. നാം പൊതുവേ ഫ്രൂട്ട് ജ്യൂസുകളാണ് പറയാറുള്ളതെങ്കിലും ചില പച്ചക്കറികളുടെ ജ്യൂസുകളും ഏറെ ഗുണകരമാണ്.ഇത്തരത്തില്‍ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് എന്ന പച്ചക്കറി പല രൂപത്തിലും കഴിയ്ക്കാം. ഇതില്‍ ഒന്നാണ് ക്യാരറ്റ് ജ്യൂസാക്കി കുടിയ്ക്കുന്നതും.

ക്യാരറ്റ് ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.ക്യാരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഒക്സിഡന്റുകൾ ചർമ്മത്തിന്റെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും യുവത്വം നൽകുകയും ചെയ്യുന്നു. വരണ്ട ചർമ്മത്തിനുള്ള അത്യുഗ്രൻ പ്രതിവിധി കൂടെയാണ് ക്യാരറ്റ് ജ്യൂസ്. കൂടാതെ ചർമ്മത്തിലെ പാടുകൾ അകറ്റാനും മെച്ചപ്പെട്ട സ്കിൻ ടോൺ നൽകാനും ഇത് സഹായിക്കും.

എപ്പോഴെങ്കിലും ഉന്മേഷ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് കുടിക്കുക. നിങ്ങളുടെ ജോലികൾ പൂർത്തിയാക്കാൻ ഇത് നിങ്ങൾക്ക് വലിയ ഊർജ്ജം നൽകും. ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ് 80 കലോറി നൽകുന്നു; ഇത് നിങ്ങളുടെ ശരീരത്തിൽ ജലാംശവും പോഷണവും നിലനിർത്തുന്നു.കാരറ്റിലെ കരോട്ടിനോയിഡുകൾ രക്താർബുദത്തിനെതിരെ പോരാടുന്നതിനും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു പഠനമനുസരിച്ച്, സ്തനാർബുദത്തിന്റെ കുടുംബചരിത്രമുള്ള സ്ത്രീകൾ ദിവസവും കാരറ്റ് ജ്യൂസുകൾ കുടിച്ചതിലൂടെ, ഏതെങ്കിലും തരത്തിലുള്ള കാൻസർ കോശങ്ങൾ ഉണ്ടാകുന്നതിനെതിരെ ടിഷ്യുകൾ സംരക്ഷിക്കാൻ അവരെ സഹായിച്ചു എന്ന് വെളിപ്പെട്ടിട്ടുണ്ട്.

മെറ്റബോളിസം മെച്ചപ്പെടുത്താൻ ക്യാരറ്റ് ജ്യൂസ് സഹായിക്കും. ഇതിൽ കലോറി കുറവാണ്. അതുകൊണ്ട് തന്നെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ദിവസവും ക്യാരറ്റ് ജ്യൂസ് കുടിക്കാം. കൂടാതെ കൊളസ്‌ട്രോൾ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കഴിയുന്ന സവിശേഷ ഗുണങ്ങൾ ക്യാരറ്റ് ജ്യൂസിൽ അടങ്ങിയിട്ടുണ്ട്.പിത്തരസം ഉൽ‌പാദിപ്പിക്കുന്നതിലൂടെ കാരറ്റ് കൊളസ്ട്രോൾ കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു.

Related Articles

Latest Articles