മ്യൂസിക്കുമായി തകര്‍ത്തോടുന്ന സ്വകാര്യബസുകളില്‍ പാട്ട് നിരോധിക്കണമെന്ന് പൊലീസിന്റെ നിർദ്ദേശം. ഇതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തില്‍ 20ഓളം ബസുകള്‍ പിടികൂടി. ഉച്ചത്തില്‍ പാട്ട് വെച്ച്‌ പാഞ്ഞ സ്വകാര്യ ബസുകളാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഇത്തരം പാട്ടുപെട്ടികള്‍ ബസുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബസുടമകളോട് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു .

മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി ബസുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.കൊച്ചി നഗരത്തില്‍ ഉള്‍പ്പടെ സര്‍വീസ് നടത്തുന്ന ബസുകള്‍ ഇത്തരത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുകള്‍ വെയ്ക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തത് .