വടകര: വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടുകൂടി ആശങ്ക മാറിയെന്ന് മുസ്ലീം ലീഗ് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍. യു.ഡി.എഫിന് നല്ല സ്ഥാനാര്‍ഥികളാണ് വന്നത്. ഇതോടെ യുഡിഎഫ് മികച്ച വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി വന്നത്. പി. ജയരാജനെ നേരിടാന്‍ മുതിര്‍ന്ന സ്ഥാനാര്‍ഥി തന്നെ വേണമെന്ന പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് പാര്‍ട്ടി തീരുമാനം

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വല്ലാതെ വലച്ചു വടകര. തിരഞ്ഞെടുപ്പ് രാഷ്ടീയത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെ അനുനയിപ്പിക്കാന്‍ പല തലത്തില്‍ ശ്രമങ്ങള്‍ തുടര്‍ന്നു.ശക്തമായ രാഷ്ട്രീയ പോരാട്ടത്തില്‍പുതുമുഖങ്ങളെ വച്ച്‌ പരീക്ഷക്കാനാവില്ലെന്ന് പറഞ്ഞ് വടകരയിലെ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.