Friday, May 10, 2024
spot_img

സത്യവാങ്മൂലത്തില്‍ രണ്ട് കൊലപാതക കേസില്‍ പ്രതിയെന്ന് പി ജയരാജൻ; ജയരാജനെ കൊലയാളിയെന്ന് വിളിച്ച കെ കെ രമക്കെതിരെ അധിക്ഷേപത്തിന് കേസ്

കോഴിക്കോട് : വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥിയും കണ്ണൂര്‍ മുന്‍ സിപിഎം ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച്‌ ആക്ഷേപിച്ചുവെന്ന പരാതിയില്‍ ആര്‍എംപി നേതാവ് കെ കെ രമയ്‌ക്കെതിരെ കേസ്. രമക്കെതിരെ കേസെടുക്കാന്‍ വടകര ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി.

വോ​ട്ട​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നും പൊ​തു​ജ​ന മ​ധ്യ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും കെ.​കെ. ര​മ ശ്ര​മി​ച്ചു​വെ​ന്നും ഇ​തി​നെ​തി​രെ മാ​തൃ​കാ പെ​രു​മാ​റ്റ​ച​ട്ട​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാണ് കോ​ടി​യേ​രി ബാലകൃഷ്ണന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്ന​ത്. തെരഞ്ഞെടുപ്പില്‍ പി ജയരാജനെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ജയരാജനെ കൊലയാളി എന്നു വിളിച്ച കെ കെ രമക്കെതിരെ കേസെടുക്കുമ്പോള്‍ തന്നെ പി ജയരാജന്‍ രണ്ട് കൊലപാതക കേസില്‍ പ്രതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സത്യവാങ്മൂലവും നല്‍കിയിരുന്നു. പി ജയരാജനെതിരെ രണ്ട് കൊലപാതക കേസടക്കം പത്ത് കേസുകളാണ് ഉള്ളത്. ഒരു കേസില്‍ ശിക്ഷിച്ചിട്ടുണ്ട്. കതിരൂര്‍ മനോജ് വധവും ഷൂക്കൂര്‍ വധക്കേസുമാണ് ജയരാജനെതിരെയുള്ള കൊലപാതകക്കേസുകള്‍. നാമനിര്‍ദ്ദേശ പത്രികക്കൊപ്പം ജയരാജന്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്.

കതിരൂര്‍ മനോജ് വധക്കേസ്, പ്രമോദ് വധശ്രമക്കേസ് എന്നിവയില്‍ ഗൂഢാലോചന നടത്തി, അരിയില്‍ ഷുക്കൂറിനെ കൊല്ലാനുള്ള പദ്ധതി മറച്ചുവെച്ചു എന്നിവയാണ് ജയരാജന്റെ പേരിലുള്ള കേസുകളില്‍ തീവ്രസ്വഭാവമുള്ളത്. മറ്റുള്ളവ അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ്.

Related Articles

Latest Articles